Worship Service
- Note: Strictly following the COVID19 restrictions and safety recommendations of the Government of India, all public gathering and services of the Church is suspended till further notice.
Live streaming of the Holy Communion service on Sunday’s and the services of the Holy Week is organised from Poolatheen and Delhi Diocese. You all are requested to participate in these services as family from your own residences. -
April 03, 2020 (Friday)
9.00 am 40th Friday (Holy Communion)
- April 05, 2020 (Sunday)
Palm Sunday (Holy Communion)
- April 06, 2020 (Monday)
8.00 pm (Lent Evening Worship)
- April 07, 2020 (Tuesday)
8.00 pm (Lent Evening Worship)
- April 08, 2020 (Wednesday)
8.00 pm (Lent Evening Worship)
- April 09, 2020 (Thursday)
8.30 pm
Maundy Thursday (Holy Communion)
- April 10, 2020 (Friday)
9.00 am (Good Friday Service)
- April 12, 2020 (Sunday)
9.00 am Easter (Holy Communion)
ക്രിസ്തുയേശുവില്‍ സ്നേഹവന്ദനം.
കര്‍ത്താവില്‍ പ്രിയരേ....,
ജീവിതവും ജീവിതശൈലികളും അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് വിധേയമായി ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. അഥവാ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. എല്ലാത്തിലും പുതുമ തേടുന്ന ആധുനിക തലമുറ വ്യത്യസ്ഥ രുചികള്‍ നല്‍കുന്ന എന്തിനെയും ഇരു കൈയും നീട്ടി സ്വീകരിക്കയും കാലത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ എന്നു സ്വയം അവകാശപ്പെടുമ്പോള്‍ തെല്ല് ആശങ്കയോടെ അതിനെ നോക്കി നെടുവീര്‍പ്പിടുന്ന പഴയ തലമുറ കഴിഞ്ഞു പോയ കാലത്തിന്‍റെ സുകൃത സ്മരണകളില്‍ ആശ്വാസം കൊണ്ട് ജീവിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഏതിനെ സ്വീകരിക്കണം ഏതിനെ തിരസ്കരിക്കണം എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ. ഭൌതീക ജീവിതത്തില്‍ എന്ന പോലെ ആത്മീയ ജീവിതത്തിലും ഇത്തരം മാറ്റങ്ങള്‍ പ്രകടമാണ്.
വിശ്വാസങ്ങളും ആരാധനാ ശൈലിയും സഭാ പാരമ്പര്യങ്ങളും നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സഭയും ആരാധനയും കൂദാശകളും എന്നും ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായിരുന്ന ഒരു തലമുറയില്‍ നിന്നും നവ ആത്മീയതയുടെ പ്രകടനങ്ങള്‍ പകര്‍ന്നു തരുന്ന ഉന്മാദത്തില്‍ മുഴുകി നിന്ന് ആത്മീയ ആരാധനകളെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന പുതിയ തലമുറയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ ആരാധനകളുടെയും ആരാധനാലയ ങ്ങളുടെയും പവിത്രത നഷ്ടപ്പെടുത്തുന്നു.
സഭയുടെ ജീവനും സാക്ഷ്യവും നിലനില്‍ക്കുന്നത് വിശ്വസ്ഥമായ ദൈവാരാധനയിലാകുന്നു. വിശ്വാസികളെ ഒന്നായി അണി നിരത്തുന്നതും ആരാധിക്കുന്ന സമൂഹത്തിലാണ്. അതുകൊണ്ട് തന്നെ സഭാ ഗാത്രത്തിന്‍റെ ജീവധാരയാണ് ആരാധന എന്ന് പറയാം. ആരാധനയിലൂടെ സമാധാനവും പ്രചോദനവും നുകരുന്ന ജനസമൂഹം ദൈനംദിന ജീവിതത്തില്‍ സാക്ഷികളായിത്തീരുവാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ആരാധനയും സാക്ഷ്യവും സാമൂഹ സാക്ഷ്യത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ആയതിനാല്‍ ഓരോ ഇടവകകളും സമൂഹ സാക്ഷ്യത്തിന്‍റെ കേന്ദ്രങ്ങളാണ്. ദൈവത്തെ ആരാധിക്കുന്ന ഒരു സാക്ഷ്യ സമൂഹമായി നിലകൊള്ളുവാന്‍ ഇടവകയായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
സഭയുടെ ക്രമീകരണപ്രകാരം നമ്മുടെ ഇടവകയുടെ പുതിയ സഹാവികാരിയായി റവ. എബിന്‍ ശ്രാമ്പിക്കല്‍ ഏബ്രഹം കശ്ശീശ്ശ ഒക്ടോബര്‍ മാസം ഒന്നാം തീയതി മുതല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ബഹുമാനപ്പെട്ട അച്ചന്‍റെ സേവനം ഏവര്‍ക്കും അനുഗ്രഹകരമായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇടവകയില്‍ നടത്തപ്പെടുന്ന എല്ലാ ശുശ്രൂഷകളിലും ആരാധനകളിലും എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യര്‍ത്‌ഥിക്കുന്നു. പ്രത്യേകിച്ച് ഒക്ടോബര്‍ 3,4,5,6 തിയതികളില്‍ നടക്കുന്ന ഇടവക കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്‍വെന്‍ഷന്‍റെ അനുഗ്രഹത്തിനായി ഏവരും ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കണം.
2019-ന്‍റെ അവസാന മാസങ്ങളിലേക്ക് നാം അടുത്ത് വന്നിരിക്കുന്നു. ആണ്ടിന്‍റെ ആരംഭം മുതല്‍ ഈ സമയം വരെ നമ്മെ നടത്തിയ ദൈവത്തിന്‍റെ സന്നിധിയില്‍ താഴ്മയോടും വിനയത്തോടും കൂടെ നിന്ന് ദൈവീക ആലോചന പ്രകാരം വിശ്വാസ ജീവിതത്തില്‍ ഒരുമിച്ചു മുന്നേറാം. ദൈവമായ കര്‍ത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.
കര്‍ത്തൃശുശ്രൂഷയില്‍
കെ. എം. സുജിത്തച്ചന്‍.